45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി; വീടെത്തും മുന്‍പേ മരണം, നോവായി ഗീവര്‍ഗീസ്

ദുബായ്: 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ അതേ ദിവസം തന്നെ മരിച്ചത് തീരാനോവാകുന്നു. തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി (കൊച്ചുകുഞ്ഞ് 67) ആണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.

വള്ളംകുളത്തെ സ്വന്തം വീട്ടിലെത്തും മുന്‍പേയാണു മരണം സംഭവിച്ചത്. പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകാനിരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷം എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തിയപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

Pravasam | Bignewslive

ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായിയില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്‌കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ (സിഗ്‌ന ഇന്‍ഷുറന്‍സ്, ദുബായ്), ഷീന (ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസ്)

Exit mobile version