ദേഹാസ്വാസ്ഥ്യം; ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍

കട്ടപ്പനയിലേക്കു പോകുന്നവഴിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

തൊടുപുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലേക്കു പോകുന്നവഴിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

കട്ടപ്പനയില്‍ വൈകുന്നേരം ഉമ്മന്‍ ചാണ്ടിക്കു സ്വീകരണം ഒരുക്കിയിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് സംഭവം. വിശാഖപട്ടണത്തുനിന്നു വ്യാഴാഴ്ച രാവിലെ നെടുന്പാശേരി വഴിയാണ് അദ്ദേഹം എത്തിയത്. തുടര്‍ന്നു കൊച്ചിയില്‍ പാര്‍ട്ടിപരിപാടിയില്‍ പങ്കെടുത്തു.

കട്ടപ്പനയിലെ സ്വീകരണ സമ്മേളനത്തിലേക്കു പോകുന്ന വഴി ഭക്ഷണം കഴിക്കാന്‍ ഇറങ്ങാന്‍ നേരമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കാറില്‍നിന്നു ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടു. തുടര്‍ന്നു ഡോക്ടര്‍മാരെ വിളിച്ചുവരുത്തി പരിശോധിപ്പിച്ചു. അവരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Exit mobile version