ദേശീയ പതാക തല തിരിച്ച് ഉയര്‍ത്തി കെ സുരേന്ദ്രന്‍, വെട്ടിലായി ബിജെപി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതില്‍ അബദ്ധം പിണഞ്ഞ് ബിജെപിയും. തലതിരിഞ്ഞായിരുന്നു പതാക ആദ്യം ഉയര്‍ത്തിയത് . തെറ്റ് മനസിലായ ഉടന്‍ തിരുത്തി മാറ്റി കെട്ടുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ തലതിരിഞ്ഞ് പതാക ഉയര്‍ത്തിയത്.

വലിയ അബദ്ധമാണ് ബിജെപിക്ക് സംഭവിച്ചത്. കെ സുരേന്ദ്രനും മറ്റ് ബിജെപി നേതാക്കളും ചേര്‍ന്നാണ് ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനുമുന്നില്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുന്നതിന് മുമ്പ് അത് തലതിരിച്ചായിരുന്നു കെട്ടിയിരുന്നത്.

ഇത് ശ്രദ്ധിക്കാതെ ഏകദേശം ഒരു മീറ്ററോളം ഉയര്‍ത്തിയപ്പോഴാണ് പതാക തലതിരഞ്ഞാണ് ഉള്ളതെന്നും ഇങ്ങനെ ഉയര്‍ത്തിയാല്‍ തെറ്റാകുമെന്നും ബിജെപി നേതാക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പതാക താഴ്ത്തി വീണ്ടും മാറ്റി കെട്ടി ഉയര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്.

Exit mobile version