പിന്തുണ പ്രഖ്യാപിച്ച് വനിതാ മതില്‍ സംഘടിപ്പിച്ച് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍; അണിനിരന്നവരുടെ ദേഹത്തേയ്ക്ക് ചാണകവെള്ളം ഒഴിച്ച് എബിവിപി! സംഭവം ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍

നേരത്തെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം അരങ്ങേറിയിരുന്നു

ചങ്ങനാശേരി: പിന്തുണ അറിയിച്ച് വനിതാ മതില്‍ സംഘടിപ്പിച്ച എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് ചാണകവെള്ളം ഒഴിച്ച് എബിവിപി. ക്യാമ്പസുകളില്‍ എബിവിപി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് എസ്എഫ്‌ഐ ആരോപിച്ചു.

വ്യാഴാഴ്ച രാവിലെയാണ് കോളജിലെ 350 ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വനിതാ മതില്‍ തീര്‍ത്തത്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി സംഘടിപ്പിച്ചത്.

പരിപാടി അവസാനിപ്പിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ എബിവിപി പ്രവര്‍ത്തകരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രദേശത്ത് ചാണക വെള്ളം തെളിക്കുകയായിരുന്നു. കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്കും ചാണക വെള്ളം തളിച്ചു. നേരത്തെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം അരങ്ങേറിയിരുന്നു.

Exit mobile version