അഭിനയ ജീവിതത്തിന് അരനൂറ്റാണ്ട്; മമ്മൂട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ച് ബിജെപി, ഓണക്കോടിയും സമ്മാനിച്ചു, ചിത്രങ്ങള്‍

BJP Kerala Facilitate | Bignewslive

കൊച്ചി: അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പൊന്നാട അണിഞ്ഞ് ആദരിച്ചു. ഒപ്പം ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.

ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്. മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ താരമാണ് ഇന്ന് സൈബറിടത്തും നിറഞ്ഞു നില്‍ക്കുന്നത്. സിനിമാ മേഖല ഒന്നടങ്കം ആശംസകള്‍ നേര്‍ന്നു. മമ്മൂട്ടിയെ ആദരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

Exit mobile version