കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പി കെ ഫിറോസ് കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ സി കെ സുബൈറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎൽഎ ആക്ട് പ്രകാരമാണ് പി കെ ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്.

കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയിൽ പി കെ ഫിറോസും സി കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. പിരിവ് ലഭിച്ച ഒരു കോടിയോളം രൂപയിൽ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികൾ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ച് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് മുൻ ദേശീയ അംഗം യൂസഫ് പടനിലം നൽകിയ പരാതിയിലാണ് കുന്ദമംഗലം പൊലീസ് ഫെബ്രുവരിയിൽ ഫിറോസിനെതിരെ കേസെടുത്തത്.

Exit mobile version