പ്രഖ്യാപിച്ചത് വന്‍ ഇളവുകള്‍; സംസ്ഥാനത്ത് നിലവില്‍ വന്ന ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

Lockdown concessions | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇതുസംബന്ധിച്ച് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതല്‍ ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനനുമതിയുണ്ട്.

ഇവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴുമണിമുതല്‍ ഒണ്‍പതുമണിവരെ തുറക്കാം. കല്യാണങ്ങളും മരണാനന്തര ചടങ്ങളുകളില്‍ പരമാവധി ഇരുപതുപേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. 1000 പേരില്‍ എത്ര പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.

ആള്‍ക്കൂട്ട നിരോധനം തുടരും. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പതുപേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. ഓണം കഴിഞ്ഞുവരുന്ന ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല.ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.

Exit mobile version