ലോക്ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ; ബാങ്കുകള്‍ അഞ്ച് മണി വരെ, വ്യവസായ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരോടെ തുറക്കാന്‍ അനുമതി, ഇളവുകള്‍ ഇങ്ങനെ

Lock down | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിച്ചത്.

കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി, 50 ശതമാനം ജീവനക്കാരെ മാത്രമാണ് അനുവദിക്കുക. വ്യവസായ സ്ഥാപങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും നല്‍കുന്ന സ്ഥാനപങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ അഞ്ചു മണി വരെ പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

ബാങ്കുകള്‍ നിലവിലുള്ളതിന് സമാനമായി ആഴ്ചയില്‍ മൂന്നു ദിവസം തന്നെ പ്രവര്‍ത്തിക്കും. അതേസമയം പ്രവര്‍ത്തി സമയം വൈകീട്ട് അഞ്ചു മണി വരെയാക്കി ദീര്‍ഘിപ്പിച്ചു. വിഭ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹ ആവശ്യത്തിനുള്ള ടെക്സ്‌റ്റൈല്‍, സ്വര്‍ണം, പാദരക്ഷ എന്നീ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു വരെ തുറക്കാം. ഇതിനു പുറമെ, കള്ളുഷാപ്പുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കള്ള് പാര്‍സല്‍ ആയി നല്‍കാനും അനുമതിയുണ്ട്.

Exit mobile version