തെരുവുനായകളുടെ കൂട്ടക്കുരുതി നഗരസഭയുടെ അറിവോടെ: അമിക്കസ് ക്യൂറി

കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചു മൂടിയത് നഗരസഭയുടെ അറിവോടെ ആണെന്ന നിഗമനത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.

കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയും തെളിവുകളും നഗരസഭയുടെ വാദങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തലിലാണ് അമിക്കസ് ക്യൂറി. നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

നായകളെ കൊന്നത് നഗരസഭയുടെ അറിവോടെയല്ലെന്നാണ് ചെയര്‍പേര്‍സണ്‍ അടക്കം പറഞ്ഞത്. കേസില്‍ പോലീസ് അന്വേഷണവും തുടരുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് നൂറ്റമ്പതോളം നായകളെ കഴുത്തില്‍ ഇരുമ്പുകുടുക്കിട്ട് പിടിച്ചശേഷം മാരകമായ വിഷം കുത്തിവച്ച് കൊന്നത്. ജഡം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.

പ്രശ്‌നത്തില്‍ ഹൈക്കോടതി ഇടപെടുകയും അന്വേഷിക്കാന്‍ അമിക്കസ്‌ക്യൂറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. .

Exit mobile version