സിവിൽ സർവീസ് സ്വപ്നത്തെ മഹാമാരി ബാധിക്കരുത്; ഐലേൺ ഐഎഎസിന്റെ പിസിഎം ഓൺലൈൻ ബാച്ച് ഓഗസ്റ്റ് നാലിന് ആരംഭിക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഐലേൺ ഐഎഎസ് അക്കാദമി. യുപിഎസ്‌സി പരിശീലനത്തിനായി ഐലേൺ ഐഎഎസ് ആരംഭിക്കുന്ന പുതിയ പിസിഎം ഓൺലൈൻ ബാച്ചിന് ക്ലാസുകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും.

കേരളത്തിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ നൂറിലധികം സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത സ്ഥാപനമാണ് ഐലേൺ അക്കാദമി. അതുകൊണ്ടു തന്നെ കോവിഡ് പഠനത്തെ ബാധിക്കരുതെന്ന അക്കാദമിയുടെ ഉറച്ചതീരുമാനമാണ് ഈ കോവിഡ് പ്രതിസന്ധി കാലത്തും ക്ലാസുകൾ ഉറപ്പാക്കിയിരിക്കുന്നത്.

കൃത്യമായ പരിശീലനത്തിലൂടെ സിവിൽ സർവീസ് കൈപ്പിടിയിൽ ഒതുക്കാവുന്നതാണ്. ഇതിനായി മികച്ച പരിശീലന ക്ലാസുകൾ നൽകുന്ന ഐലേൺ ഐഎഎസ് അക്കാദമി ഓൺലൈൻ ക്ലാസുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രമായി വളരുന്ന തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാദമി ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ആയിരം സിവിൽ സർവീസ് ഓഫീസർമാരെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്ന ഈ പരിശീലന കേന്ദ്രത്തിൽ യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ ഏതെല്ലാം ഭാഗങ്ങളിൽ പഠനം കേന്ദ്രീകരിക്കണം? ഏതെല്ലാം പുസ്തകങ്ങൾ റഫർ ചെയ്യണം? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകിയും വിദഗ്ധരുടെ സഹായം കൃത്യസമയത്ത് നൽകിയുമാണ് പരിശീലനം നൽകുക. പ്രിലിംസ്, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നീ കടമ്പകൾ മറികടന്ന് സിവിൽ സർവീസെന്ന സ്വപ്‌ന പദവിയിലേക്ക് കൈപിടിച്ചുയർത്താൻ ഐലേൺ ഐഎഎസ് അക്കാദമി സഹായിക്കും.

പിസിഎം ബാച്ചിന്റെ ഓഫ്‌ലൈൻ ക്ലാസുകൾ ഓഗസ്റ്റ് 16ന് ആരംഭിക്കുമെന്ന് ഐലേൺ അക്കാദമി അറിയിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിലേക്കും അഡ്മിഷൻ തുടരുകയാണ്.

ഐലേൺ ഐഎഎസ് അക്കാദമിയുടെ പിസിഎം ഓൺലൈൻ ബാച്ചിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 8089166792 ഇ-മെയിൽ: ilearnias@gmail.com

Exit mobile version