പോളിഷിങ് പണിയ്ക്കിടെ ലോട്ടറിയെടുത്തു; പെയിന്റിങ് തൊഴിലാളി ‘കോടിപതിയായി’

കണ്ണുര്‍: സംസ്ഥാന സര്‍ക്കാറിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയിലൂടെ കോടിപതിയായി പെയിന്റിങ് തൊഴിലാളി. പെയിന്റിങ് തൊഴിലാളിയായ ഇരിങ്ങണ്ണൂരിലെ ചെറുകുളം ചപ്പാര പൊയില്‍ രജിലിനാണ് (35) ഭാഗ്യമിത്രയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. പാനൂര്‍ എലാങ്കോട് നിന്നുമെടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം രജിലിനെ തേടിയെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച പാനൂരിലെ എലാങ്കോട് പോളിഷിങ് ജോലിക്കായി വന്ന സമയത്താണ് ചായക്കടയില്‍ നിന്നും ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും രജില്‍ ലോട്ടറിയെടുത്തത്.

ലോട്ടറി ടിക്കറ്റ് പിന്നീട് ഇരിങ്ങണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ചപ്പാര പൊയില്‍ രാജന്റെയും സുരേഖയുടെയും മകനാണ് രജില്‍. ശില്‍പയാണ് ഭാര്യ. രണ്ടര വയസുള്ള ആണ്‍കുഞ്ഞുണ്ട്. അഞ്ചു പേര്‍ക്കാണ് ഭാഗ്യ മിത്രയുടെ ഒന്നാം സമ്മാനം.

Exit mobile version