അര്‍ബുദവുമായുള്ള അതിജീവന പോരാട്ടത്തിലും പഠനത്തില്‍ ഒന്നാമതായി അവനി, നേടിയത് ഫുള്‍ എ പ്ലസ്; വീട്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി റിയാസ്

Minister PA Muhammed Riyas | Bignewslive

തിരുവനന്തപുരം: അര്‍ബുദവുമായുള്ള അതിജീവന പോരാട്ടത്തിലും പഠനത്തില്‍ ഒന്നാമതായി തിരുവനന്തപുരം സ്വദേശി അവനി. രോഗത്തോട് പടവെട്ടി അവനി എസ്എസ്എല്‍സി പരീക്ഷയില്‍ നേടിയത് ഫുള്‍ എ പ്ലസ് ആണ്. ഈ നേട്ടത്തെ അഭിനന്ദിക്കാന്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അവനിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നേരിട്ടെത്തി.

‘രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം.. കാത്തിരുപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം… റഫീക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കിയ മനോഹരമായ ഈ ഗാനം ആലപിച്ചാണ് അവനി മോള്‍ മന്ത്രിയെയും കൂട്ടരെയും സ്വീകരിച്ചത്. വരികളിലെന്നപ്പോലെ നോവിന്റെ പെരുമഴക്കാലത്തെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച കൊച്ചു മിടുക്കിയാണ് അവനിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ബുദം എന്ന രോഗത്തെ അതിജീവിക്കുന്നതിനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അവനി മോളെ വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും കഴിവ് തെളിയിച്ച പ്രതിഭയാണ് അവനി.

കഴിഞ്ഞവര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ കഥകളി സംഗീതത്തിലും കവിതാലാപനത്തിലും ഒന്നാമതെത്തിയ അവനി മികച്ച ഒരു ഗായിക കൂടിയാണ്. അര്‍ബുദത്തെ ആത്മധൈര്യംകൊണ്ട് തോല്‍പ്പിച്ച് പഠനത്തിലും കലാരംഗത്തും മികവ് പുലര്‍ത്തുന്ന അവനി നമുക്കേവര്‍ക്കും പ്രചോദനമാണ്.
ഏറെ സന്തോഷത്തോടെയാണ് അവനിമോള്‍ ഞങ്ങളെ സ്വീകരിച്ചത്. അവനിമോള്‍ക്ക് എല്ലാ ആശംസകളും നേരുന്നതായി മന്ത്രി കുറിച്ചു. പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുന്ന ഈ കൊച്ചു മിടുക്കി നമ്മുക്കെല്ലാവര്‍ക്കും മാതൃകയാണെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം..
കാത്തിരുപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം ‘ ….
റഫീക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കിയ മനോഹരമായ ഈ ഗാനം ആലപിച്ചാണ് അവനി മോള്‍ ഞങ്ങളെ സ്വീകരിച്ചത്.
വരികളിലെന്നപ്പോലെ നോവിന്റെ പെരുമഴക്കാലത്തെ ആത്മധൈര്യം കൊണ്ട് അതിജീവിച്ച കൊച്ചു മിടുക്കിയാണ് അവനി.
അര്‍ബുദം എന്ന രോഗത്തെ അതിജീവിക്കുന്നതിനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അവനി മോളെ വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഠനത്തില്‍ മാത്രമല്ല കലാരംഗത്തും കഴിവ് തെളിയിച്ച പ്രതിഭയാണ് അവനി.
കഴിഞ്ഞവര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ കഥകളി സംഗീതത്തിലും കവിതാലാപനത്തിലും ഒന്നാമതെത്തിയ അവനി മികച്ച ഒരു ഗായിക കൂടിയാണ്. അര്‍ബുദത്തെ ആത്മധൈര്യംകൊണ്ട് തോല്‍പ്പിച്ച് പഠനത്തിലും കലാരംഗത്തും മികവ് പുലര്‍ത്തുന്ന അവനി നമുക്കേവര്‍ക്കും പ്രചോദനമാണ്.
ഏറെ സന്തോഷത്തോടെയാണ് അവനിമോള്‍ ഞങ്ങളെ സ്വീകരിച്ചത്. അവനിമോള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു.
പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരി കൊണ്ട് നേരിടുന്ന ഈ കൊച്ചു മിടുക്കി നമ്മുക്കെല്ലാവര്‍ക്കും മാതൃകയാണ്.
ഡി കെ മുരളി എംഎല്‍എ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി കെ സനോജ് എന്നിവരും കൂടെ ഉണ്ടായി.

Exit mobile version