വിഷു ബംബർ ലോട്ടറി നറുക്കെടുത്തു; 10 കോടിയുടെ ഒന്നാംസമ്മാനം വടകരയിലേക്ക്

തിരുവനന്തപുരം: ജനങ്ങൾ പ്രതിസന്ധി കാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷു ബംബർ ഒടുവിൽ നറുക്കെടുത്തു.

സംസ്ഥാന സർക്കാരിന്റെ വിഷു ബംബർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം എൽബി 430240 എന്ന നമ്പറിനാണ്. വടകരയിൽ വിറ്റ ടിക്കറ്റാണിത്.

10 കോടി രൂപയുടെ ഒന്നാം സമ്മാനം ആർക്കാണ് ലഭിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇബി 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.

Exit mobile version