മധ്യപ്രദേശില്‍നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ പത്മ തിരിച്ചെത്തി; നടന്നതെന്തെന്ന് ഓര്‍മ്മയില്ല; വീട്ടുകാര്‍ക്ക് പോലീസിന്റെ ശകാരം

തൃശൂര്‍: കഴിഞ്ഞദിവസം ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ വൃദ്ധ മണിക്കൂറുകള്‍ക്കകം മടങ്ങിയെത്തി. മധ്യപ്രദേശില്‍ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രാ മധ്യേ ആണ് പത്മ ഗോപിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ പുലര്‍ച്ചെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തി.

ഈ മാസം 15ന് കോര്‍ബ എക്‌സ്പ്രസില്‍ മടങ്ങിയതായി വീട്ടിലേക്ക് വിവരം ലഭിച്ചിരുന്നെങ്കിലും 17ന് തൃശൂരില്‍ എത്തേണ്ടിയിരുന്ന പത്മയെ കാണാതായതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പത്മ പുലര്‍ച്ചെ എത്തിയപ്പോള്‍ ഇവരെ ബന്ധുക്കള്‍ പോലീസിന് കൈമാറി. പത്മയുടെ കയ്യിലുണ്ടായിരുന്ന ലെഗേജ് നഷ്ടമായിട്ടു.

എന്നാല്‍ തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് കൃത്യമായ ഓര്‍മ്മയില്ല. ട്രെയിന്‍ തെറ്റി കയറി എന്നാണ് അവരുടെ മറുപടി. അതേസമയം, ഇവരെ തനിച്ചുവിട്ടതിന്റെ പേരില്‍ നാട്ടുകാരും പോലീസും ബന്ധുക്കളെ ശകാരിച്ചു. ലെഗേജ് നഷ്ടപ്പെട്ടതിനെതിരെ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു പത്മ ഗോപി. പെന്‍ഷന്‍ സംബന്ധമായ പേപ്പര്‍ ശരിയാക്കാനായാണ് ഇക്കഴിഞ്ഞ 13ന് മധ്യപ്രദേശിലേയ്ക്ക് പോയത്. അവിടത്തെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി തിരിക്കുമ്പോഴായിരുന്നു സംഭവം.

Exit mobile version