പട്ടി കടിച്ചു പറിച്ചതു പോലെയാണ് വേദന, അവര്‍ സര്‍ജ്ജറി ചെയ്തു കുളമാക്കി, സഹിക്കാന്‍ പറ്റുന്നില്ല; തൂങ്ങിമരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരിയുടെ അവസാന വാക്കുകള്‍ ഓര്‍ത്ത് സീമ വിനീത്, വേദനയോടെ കുറിപ്പ്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പാളിച്ച പറ്റിയതിനെ തുടര്‍ന്ന് താന്‍ ദുരിതമനുഭവിക്കുകയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ദിവങ്ങള്‍ക്കുള്ളിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനന്യയുടെ മരണം ട്രാന്‍സ് കമ്മ്യൂണിറ്റിയെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ലിംഗമാറ്റ സര്‍ജറിയിലെ അപാകതകള്‍ മൂലം ശാരീരികമായും മാനസികമായും വേദന അനുഭവിച്ചിരുന്ന അനന്യയെ ഓര്‍മ്മിച്ചു സീമ വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഒരു ചെറു വേദന പോലും സഹിക്കാന്‍ കഴിയാത്തവള്‍ ആണ് അവള്‍ ഇത്ര മാത്രം വേദന സഹിച്ചു സര്‍ജ്ജറി എന്ന കാര്യത്തിലേക്കു പോകാന്‍ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതല്‍ അവള്‍ക്കുള്ളിലെ പൂര്‍ണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് അവള്‍ അവളുടെ ശരീരം കീറിമുറിക്കാന്‍ വിധേയയായതെന്ന് സീമ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

‘ഈ ഭൂമിയില്‍ എന്തൊക്കെയോ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതത്തില്‍ പടപൊരുതി മുന്നോട്ടു പോയവള്‍ ഇപ്പോള്‍ പ്രതീക്ഷയറ്റ് ജീവനറ്റ മനുഷ്യ ശരീരമായി ആശുപത്രിയിലെ ഒരു മൂലയില്‍ തന്റെ ഊഴവും കാത്തു കിടക്കുന്നു… ജീവിതത്തില്‍ മറ്റാരേക്കാളും എന്നേക്കാളുമൊക്കെ എത്രയോ മുകളില്‍ ആത്മവിശ്വാസം ഉള്ളവളായിരുന്നു…. എന്തെങ്കിലും വിഷമഘട്ടങ്ങളില്‍ ആദ്യം വിളിച്ചു തിരക്കും സീമേച്ചി എന്താ വിഷയം വിശദമായി അന്നെഷിക്കും കൂടാതെ ആത്മവിശ്വാസം പകര്‍ന്നു തന്നിട്ടാവും സംസാരം അവസാനിപ്പിക്കുന്നതും.

കുറച്ചു നാളുകള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു വന്നപ്പോള്‍ ചേച്ചീ ഫ്രീയാണോ കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു… ഞാന്‍ പറഞ്ഞു വരാം ടാ വണ്ടിയുമെടുത്തു പോയി ഒരുപാട് ചുറ്റി ആസാദ് നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി വണ്ടിയില്‍ ഇരുന്നു ഒരുമിച്ചു കഴി ച്ചു അതിനു ശേഷം F lounge ല്‍ കൊണ്ടുപോയി രണ്ടു ജോഡി ഡ്രസ്സ് എടുത്തു എന്റെ കയ്യില്‍ തന്നിട്ട് എന്നോട് പറഞ്ഞു സര്‍ജ്ജറി കഴിഞ്ഞിട്ട് ചേച്ചിക്ക് ഞാന്‍ ഒന്നും തന്നില്ലല്ലോ ഇത് എന്റെ വക ചേച്ചിക്ക്… എന്ന്.. പിന്നെ എന്നോട് ചേച്ചി ഒരു സന്തോഷ വാര്‍ത്ത ഉണ്ട് ഞാന്‍ സര്‍ജ്ജറിക്കു ഡേറ്റ് എടുത്തു, ചേച്ചി പ്രാര്‍ത്ഥിക്കണം എനിക്ക് ടെന്‍ഷന്‍ ഉണ്ട് ചേച്ചി, ഞാന്‍ പറഞ്ഞു ഒന്നും ഇല്ല ടാ സന്തോഷമായി പോയിട്ട് വാ എന്നു പറഞ്ഞു യാത്രയാക്കി…….

അതിനു ശേഷം ഞാന്‍ അവളെ കാണുന്നത് renai medicity hospital വരാന്തയില്‍ ആണ് ഞാന്‍ വോയിസ് feminization surgery കഴിഞ്ഞു check up ചെയ്യാന്‍ പോയാ സമയം അവളും ദയഗായത്രിയും ഓടി വന്നു അടുത്തേക്ക് കെട്ടി പിടിച്ചു സംസാരിച്ചു എന്റെ സൗണ്ട് കേട്ട് അവള്‍ പറഞ്ഞു ചേച്ചിയെ ഈ സൗണ്ടില്‍ സങ്കല്‍പ്പിക്കാന്‍ പറ്റുന്നില്ല ന്നു ചിലപ്പോള്‍ ചേച്ചിയുടെ ആ സൗണ്ട് കേട്ട് ശീലിച്ചത് കൊണ്ടാവും എന്നും…. ഞാന്‍ ചോദിച്ചു മോളെന്താ ഇവിടെ ..?
ഒന്നും പറയണ്ട ചേച്ചീ സര്‍ജ്ജറി ചെയ്തു കുളമാക്കി പട്ടി കടിച്ചു പറിച്ചതു പോലെയാണ് pain സഹിക്കുന്നില്ല ന്നൊക്കെ dr കാണാന്‍ വന്നതാണ് …..

ഒരു ചെറു വേദന പോലും സഹിക്കാന്‍ കഴിയാത്തവള്‍ ആണ് അവള്‍ ഇത്ര മാത്രം വേദന സഹിച്ചു സര്‍ജ്ജറി എന്ന കാര്യത്തിലേക്കു പോകാന്‍ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതല്‍ അവള്‍ക്കുള്ളിലെ പൂര്‍ണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂര്‍ത്തീകരണത്തിന് വേണ്ടി മാത്രമാണ് അവള്‍ അവളുടെ ശരീരം കീറിമുറിക്കാന്‍ വിധേയയായത്.. തികച്ചും ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ ആ sexual reassignment surgery………….. ജീവിതത്തില്‍ കുട്ടിക്കാലം മുതല്‍ അവള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് ഇന്ന് ഇതാ ഇവിടെ വിരാമം….ഉള്ളിന്റെ ഉള്ളില്‍ ഓരോ കുഴിമാടങ്ങള്‍ പണിയുന്നവരാണ് നാം കൈപ്പടിയില്‍ നിന്നും വഴുതിപ്പോയ നമ്മുടെയൊക്കെ എത്ര എത്ര സ്വപ്നങ്ങള്‍ക്ക് മുകളിലാണ് നമ്മുടെ നിസ്സഹായവസ്ഥ മനസ്സിലാക്കാതെ മനുഷ്യന്‍ എന്നുള്ള പരിഗണന പോലും തരാതെ മറ്റുള്ളവര്‍ അവരുടെ ചീട്ടുകൊട്ടാരം പണിയുന്നത്……..
ഇന്ന് നീ നാളെ ഞാന്‍…..
അനന്യ മോളെ വാക്കുകള്‍ പറഞ്ഞു നിന്നെ യാത്രയാക്കാന്‍ കഴിയുന്നില്ല എന്നും ഈ നെഞ്ചിനുള്ളില്‍ ഉണ്ടാവും ഞാന്‍ മരിക്കുവോളം…
ആദരാഞ്ജലികള്‍ അനന്യ’

Exit mobile version