ഹരിപ്പാട് ചേപ്പാട് ദേശീയപാതയില്‍ അപകടം; ഒരാള്‍ മരിച്ചു

പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്കാശുപത്രികളിലേക്ക് മാറ്റി

ആലപ്പുഴ: വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഹരിപ്പാട്-ചേപ്പാട് ദേശീയപാതയിലാണ് അപകടം. യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിച്ച് ഒരാള്‍ മരിച്ചു. ട്രാവലറിന്റെ ഡ്രൈവറായിരുന്ന തിരുവനന്തപുരം സ്വദേശി ഷാരോണ്‍ എസ് (26) ആണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ കായംകുളം, ഹരിപ്പാട് താലൂക്കാശുപത്രികളിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് ചോറ്റാനിക്കരയിലേക്ക് പോവുകയായിരുന്ന സംഘമാണ് ട്രാവലറിലുണ്ടായിരുന്നതെന്നാണ് സൂചന.സ്ത്രീകളും കുട്ടികളുമടക്കം 20 ല്‍ അധികം പേര്‍ വാഹനത്തിലുണ്ടായിരുന്നു. ഇന്ന് രാവിലെ അഞ്ചേകാലോടെ ആയിരുന്നു അപകടം.

Exit mobile version