ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ്. നേതാവ് പൊലീസ് പിടിയിൽ

പറവൂർ: ആർ.എസ്.എസ്.നേതാവും സുഹൃത്തും ചാരായം വാറ്റുന്നതിനിടെ പൊലീസ് പിടിയിലായി

ചേന്ദമംഗലം പഞ്ചായത്തിലെ ആർ.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പിൽ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളിൽ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

കാറ്ററിങ് സർവീസ് നടത്തുന്ന രാജേഷിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽ നടത്തുന്ന മീൻവളർത്തൽ കേന്ദ്രത്തിലാണ് ഇരുവരം
ചാരായം വാറ്റിയത്.

പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ എം.കെ. മുരളി, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

 

Exit mobile version