കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും: ആദ്യ ട്രയല്‍ റണ്‍ വിജയകരം

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറന്നേക്കും. തുരങ്കത്തില്‍ നടത്തിയ ആദ്യ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി നടത്തിയ ട്രയല്‍ റണ്ണാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കാനാകുമെന്നാണ് വിവരം.

ആദ്യ ട്രയല്‍ റണ്‍ വിജയകരമായ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തിന് ശേഷം അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ടാമത്തെ ട്രയല്‍ റണ്‍ നടത്തി ജില്ലാ ഫയര്‍ ഓഫീസര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

തുരങ്കത്തിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കരാര്‍ കമ്പനി കെഎസ്ഇബിക്ക് സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ വൈദ്യുതി നല്‍കും. ഈ മാസം 22നകം പ്രധാന നിര്‍മാണ പ്രവര്‍ത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കും.

തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലെയും പ്രവേശന കവാടം, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യല്‍, കണ്‍ട്രോള്‍ റൂം, ശുചീകരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിവേഗം നടന്നു വരികയാണ്. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Exit mobile version