എസ്എസ്എല്‍സിയ്ക്ക് റെക്കോര്‍ഡ് ജയം: വിജയ ശതമാനം 99.47

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എല്‍സി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,19,651 വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍- 1,21,318.

എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ 99.97% വിജയം. മലപ്പുറം ജില്ലയിലാണ് എറ്റവും കൂടുതൽ ഫുൾ എ പ്ലസുകൾ. ഗൾഫിലെ മൂന്ന് കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗൾഫ് മേഖലയിൽ 97.03ശതമാനമാണ് വിജയ ശതമാനം.

വൈകുന്നേരം മൂന്നു മണി മുതല്‍ ഫലം വെബ് സൈറ്റില്‍ ലഭ്യമാകും. കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ കുട്ടികള്‍ക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പില്‍ അവലംബിച്ചിരുന്നത്.

40 മുതല്‍ 60 ശതമാനം വരെ ഫോക്കസ് ഏരിയ നല്‍കി. ചോദ്യങ്ങളില്‍ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാല്‍ മതിയായിരുന്നു. ഉത്തരങ്ങളില്‍ മികച്ചവയ്ക്ക് മാര്‍ക്ക് നല്‍കുമെന്ന വ്യവസ്ഥയും മൂല്യനിര്‍ണയത്തില്‍ പാലിച്ചു.

ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകള്‍ പൂര്‍ത്തീകരിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതിനാല്‍ ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പഠിച്ച് പരീക്ഷ മാത്രം സ്‌കൂളിലെത്തി എഴുതിയ ആദ്യത്തെ ബാച്ചാണ് ഇത്.

എസ്.എസ്.എൽ.സി ഫലം അറിയാൻ http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

എസ്എസ്എൽസി (എച്ച്‌ഐ): http://sslchiexam.kerala.gov.in

ടിഎച്ച്എസ്എൽസി (എച്ച്‌ഐ): http:/thslchiexam.kerala.gov.in

ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

Exit mobile version