എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും; ഈ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം

sslc-exam_

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലം ഇന്നറിയാം. ജൂലൈ 14 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി(ഹിയറിങ് ഇംപയേർഡ്), എഎച്ച്എസ്എൽസി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കും.

എസ്എസ്എൽസി (എച്ച്‌ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്‌ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.in ലും എഎച്ച്എസ്എൽസി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകും.

Exit mobile version