നിരന്തര സാമൂഹികവിരുദ്ധ പ്രവര്‍ത്തനം; ആലപ്പുഴയില്‍ കാപ്പ ചുമത്തി ജ്യേഷ്ഠനേയും അനുജനേയും നാടു കടത്തി

ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ ചുമത്തി ജ്യേഷ്ഠനേയും അനുജനേയും നാടു കടത്തി. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൊടിയനാട്ട് വീട്ടില്‍ ക്ലീറ്റസിന്റെ മക്കളായ ഗോഡ്‌സണ്‍ (25), ഗോഡ്വിന്‍ (23) എന്നിവരെയാണ് നാടുകടത്തിയത്.

ഇവര്‍ക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എറണാകുളം റെയിഞ്ച് ഡി.ഐ.ജി കാപ്പ നിയമം വകുപ്പ് 15(1) പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്.

2015 മുതല്‍ അരൂര്‍, കുത്തിയതോട് എന്നീ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ കൊലപാതകശ്രമം, ഭവന ഭേദനം, കഠിന ദേഹോപദ്രവം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവരാണ് ഇവര്‍.

ഇതേതുടര്‍ന്നാണ് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട് കടത്തിയത്. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരുകുടുംബത്തിലെ ജ്യേഷ്ഠനേയും അനുജനേയും ഒരുമിച്ച് കാപ്പ പ്രകാരം നാടുകടത്തുന്നത്.

Exit mobile version