വിദ്യാര്‍ത്ഥികളിലെ സമ്പാദ്യശീലം..! സ്‌കൂളില്‍ മുട്ടക്കോഴി പരിപാലനം

കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ സമ്പാദ്യ ശീലം വളര്‍ത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെയും കല്ല്യാശ്ശേരി പഞ്ചായത്ത് വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഏകദിന മുട്ടക്കോഴി പരിപാലനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇപി ഓമന നിര്‍വ്വഹിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി വെറ്ററിനറി സര്‍ജന്‍ ഡോ. എംപി സുജന്‍ ക്ലാസെടുത്തു. ആത്മ പ്രാപ്തി വികസന പദ്ധതി മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ കല്ല്യാശ്ശേരി സൗത്ത് യുപി സ്‌കൂളിലെ അനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. മൃഗസംരക്ഷണ വകുപ്പ് കല്ല്യാശ്ശേരി പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുള്ള എസ്റ്റാബ്ലിഷിംഗ് ആനിമല്‍ വെല്‍ഫെയര്‍ ക്ലബ് ഇന്‍ സ്‌കൂള്‍ എന്ന പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള 61 വിദ്യാര്‍ഥികള്‍ക്ക് കോഴികുഞ്ഞുങ്ങളെയും തീറ്റയും മരുന്നുകളും നല്‍കിയിരുന്നു.

Exit mobile version