നല്‍കിയത് 12.5 ലക്ഷത്തിന്റെ വാഹനം, എന്നിട്ടും സ്ത്രീധനത്തിന്റെ പേരില്‍ പലപ്പോഴും മര്‍ദ്ദനം; നീതി ലഭിക്കണമെന്ന് സഹോദരന്‍ വിജിത്

Vismaya death | Bignewslive

കൊല്ലം; ശാസ്താംകോട്ടയില്‍ യുവതി മരിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത് വി നായര്‍. നേരത്തെ ചടയമംഗലത്ത് പോലീസ് കേസ് ഉണ്ടായിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ മദ്യപിച്ച് വന്ന് തന്നെ കൈയ്യേറ്റം ചെയ്തു. പെങ്ങളെയും അടിച്ചിരുന്നു. 12.5 ലക്ഷത്തിന്റെ വാഹനമാണ് കൊടുത്തിരുന്നത്. അതില്‍ കൂടുതല്‍ ഉള്ള വണ്ടി വേണമെന്നായിരുന്നു ആവശ്യം. അത് പോലീസ് സ്റ്റേഷനില്‍ വച്ച് തീര്‍പ്പാക്കിയിരുന്നുവെന്നും വിജിത് കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് വിളിച്ചത്. സീരിയസ് ആണ് എന്ന് പറഞ്ഞു. രണ്ട് മണിക്കൂര്‍ വൈകിയാണ് മരിച്ച കാര്യം പറഞ്ഞത്. നീതി കിട്ടണമെന്നാണ് അപേക്ഷ. കൊലപാതകമെന്ന് തന്നെയാണ് നടന്നതെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. കിരണിനെ ഇപ്പോള്‍ കാണ്‍മാനില്ലെന്നാണ് വിവരം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് കിരണ്‍. കോളജില്‍ പോയ സഹോദരിയെ സ്വന്തം ഇഷ്ടപ്രകാരമാണ് വിളിച്ചുകൊണ്ടുപോയത്.

പിന്നീട് വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ നേരത്തെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇന്നലെ പരീക്ഷയ്ക്ക് ഫീസ് അടയ്ണമെന്ന് ആവശ്യപ്പെട്ട് വിസ്മയ വിളിച്ചിരുന്നു. അവിടെ നിന്ന് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും വിജിത് കൂട്ടിച്ചേര്‍ത്തു. കിരണ്‍- വിസ്മയ വിവാഹം നടന്നത് 2020 മാര്‍ച്ചിലാണ്. ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മൃഗീയമായ മര്‍ദ്ദനം തുടര്‍ന്നത്.

നിലമേല്‍ കൈതത്തോട് സ്വദേശി വിസ്മയ(24)യെയാണ് തിങ്കളാഴ്ച രാവിലെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം വിസ്മയ തന്റെ സഹോദരന് ഭര്‍തൃവീട്ടില്‍ ക്രൂരമായ മര്‍ദ്ദനമെന്ന് വാട്സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഒപ്പം അടിയേറ്റ് കലങ്ങിയ പാടുകളും വിസ്മയ ചിത്രം എടുത്ത് സഹോദരന് അയച്ചിരുന്നു. സന്ദേശം എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് വിസ്മയയുടെ മരണവാര്‍ത്തയും എത്തിയത്.

Exit mobile version