‘വെറുതെ, പിണറായി വിജയനെയും മോഡിജിയെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല, ഇതാ കണ്ടോളൂ’ ബിവറേജിന് മുന്‍പിലെ തിരക്ക് പങ്കുവെച്ച് പ്രിയദര്‍ശന്‍

director priyadarshan | Bignewslive

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബിവറേജുകളും ബാറുകളും കഴിഞ്ഞ ദിവസമാണ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്. തുടക്കത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് അകലം കൃത്യമായി പാലിച്ച് പലയിടത്തും വരി നിന്ന് സാധനം വാങ്ങുന്നവരെ നാം കണ്ടതാണ്. എന്നാല്‍ ഇന്ന് എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്ന കാഴ്ചയാണ്.

പലയിടത്തും കണ്ട തിക്കും തിരക്കും പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. വീഡിയോ സഹിതം പങ്കുവെച്ചാണ് പ്രിയദര്‍ശന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പാലക്കാട് ഒരു ഔട്ട്‌ലറ്റിനു മുന്നിലെ തിരക്കിന്റെ വിഡിയോ ആണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടം ആശങ്കയുളവാക്കുന്നതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? എന്ന് വീഡിയോ പങ്കുവെച്ച് പ്രിയദര്‍ശന്‍ കുറിച്ചു.

Exit mobile version