കൊവിഡ്19 വ്യാപനത്തോത് കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറക്കും: ദേവസ്വം മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ക്ഷേത്രങ്ങളിൽ ഭക്തർക്ക് ഉടൻ പ്രവേശനം നൽകില്ലെന്ന സൂചന നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുകയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു

ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകും. ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ കർമങ്ങൾ അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ക്ഷേത്രങ്ങൾ തുറക്കാതുറക്കാത്തതിന് എതിരെ എൻഎസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങൾ തുറക്കാത്തതിൽ ആയിരുന്നു ആക്ഷേപം. പള്ളികൾ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചിരുന്നു

Exit mobile version