തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്; ലൈംഗിക പീഡനാരോപണം ഉയർന്നതോടെ മാപ്പ് ചോദിച്ച് റാപ്പർ വേടൻ

കൊച്ചി: തനിക്ക് എതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികര
ണവുമായി പ്രമുഖ മലയാളി റാപ്പർ വേടൻ. സോഷ്യൽമീഡിയയിലെ ഒരു പ്രമുഖ പേജിൽ കഴിഞ്ഞാഴ്ചയാണ് വേടനെതിരെ പീഡനാരോപണങ്ങൾ ഉയർത്തി നിരവധി സ്ത്രീകൾ രംഗത്തെത്തിയത്. ഇതേ തുടർന്ന് സംവിധായകൻ മുഹ്‌സിൻ പെരാരി വേടൻ ഭാഗമായ തന്റെ പുതിയ മ്യൂസിക് വീഡിയോ ‘ഫ്രം എ നേറ്റീവ് ഡോട്ടർ’ നിർത്തിവെച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വേടൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പെരുമാറ്റത്തിൽ നിന്ന് സ്ത്രീകളോട് സംഭവിച്ച പിഴവുകളിൽ ഖേദിക്കുന്നു. എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുകയും അതിന് ആത്മാർത്ഥമായി മാപ്പ് ചോദിക്കുകയും ചെയ്യുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വേടൻ പറയുന്നത്.

‘തെറ്റ് തിരുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകൾ ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തിൽത്തിൽ കാര്യങ്ങൾ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ സ്ത്രീകൾക്കത് മോശം അനുഭവങ്ങളുടെ തുടർച്ചയായതിലും ഇന്ന് ഞാൻ ഒരുപാട് ഖേദിക്കുന്നു. എന്റെ നേർക്കുള്ള എല്ലാ വിമർശനങ്ങളും ഞാൻ താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു.’- എന്നിങ്ങനെയാണ് വേടന്റെ കുറിപ്പ് തുടരുന്നത്.

വേടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:

Exit mobile version