കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനഃരംഭിക്കും

തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പരിമിതമായ ദീർഘദൂര സർവീസുകളാവും നടത്തുക. രോഗവ്യാപനം കുറഞ്ഞതിനെത്തുടർന്നാണ് കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്.

സംസ്ഥാനത്ത് കൊവിഡ്19 രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ മാസം എട്ട് മുതൽ കെഎസ്ആർടിസി സർവീസുകൾ അവസാനിപ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസുകൾ എന്നതിനാൽ ബസ്സുകളിൽ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സർവീസുകളെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്ത്െ അറിയിച്ചിരുന്നു

Exit mobile version