കല്ല് കൊണ്ട് ആക്രമണം; തലയോട്ടി തകര്‍ന്ന് സാരമായി പരിക്കേറ്റ അജീഷ് പോളിന്റെ മുഴുവന്‍ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Police Officer attacked | Bignewslive

കൊച്ചി: ആലുവ രാജഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മറയൂര്‍ പോലീസ് സ്‌റ്റേഷനില സെിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോളിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവിയുടെ പ്ര്‌ത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനയ്ക്കിടെ അജീഷിനും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായത്.

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പോലീസുകാര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനമുണ്ടായത്. മറയൂര്‍ സിഐ ജിഎസ് രതീഷ് (40), സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് പോള്‍ (38) എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമറ്റേത്. പോലീസുകാരെ ആക്രമിച്ച കാന്തല്ലൂര്‍ കോവില്‍ക്കടവ് സ്വദേശിയായ 26കാരന്‍ സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു.

കാന്തല്ലൂര്‍ പഞ്ചായത്തിലെ കോവില്‍ക്കടവ് ടൗണില്‍ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം നടന്നത്. കല്ല് ആക്രമണത്തില്‍ കുഴഞ്ഞുവീണ രണ്ടുപേരെയും നാട്ടുകാരുടെ സഹായത്തോടെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുയ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നിട്ടുണ്ട്. മൂന്ന് ശസ്ത്രക്രിയകള്‍ നടത്തി. സംഭവത്തില്‍ അക്രമി സുലൈമാനെതിരെ വധശ്രമത്തിനും ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

പ്രതി സുലൈന്‍മാന്‍

ആക്രമണം നടന്നത് ഇങ്ങനെ;

രാവിലെ പട്രോളിങ്ങിനിടയില്‍ സിഐയും രണ്ട് പോലീസുദ്യോഗസ്ഥരും കോവില്‍ക്കടവ് ടൗണില്‍ എത്തിയതായിരുന്നു. ഒരു യുവാവ് മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നതുകണ്ട ഇന്‍സ്‌പെക്ടര്‍ പോലീസ് വാഹനം നിര്‍ത്തി ചോദ്യംചെയ്തു. പ്രകോപിതനായ യുവാവ് ഇന്‍സ്‌പെക്ടറെ അസഭ്യം പറഞ്ഞു.

അജീഷ് പോളും ഡ്രൈവര്‍ സജുസണ്ണും വാഹനത്തില്‍നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ സമീപത്തുകിടന്നിരുന്ന വലിയ കല്ലെടുത്ത് അജീഷ് പോളിന്റെ തലയിലിടുകയായിരുന്നു. ഉടനടി അജീഷ് പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. രതീഷ് ചാടിയിറങ്ങി സുലൈമാനെ പിടിക്കവേ രണ്ടുപേരും താഴെ വീണു. ഈസമയത്ത് ഇയാള്‍ ഒരു കല്ലെടുത്ത് രതീഷിന്റെ തലയ്ക്കടിച്ചു.

നാട്ടുകാര്‍ പരിക്കേറ്റവരെ ഓട്ടോറിക്ഷയില്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈസമയംകൊണ്ട് പ്രതി ഓടിരക്ഷപ്പെട്ടു. പിന്നീട് മറയൂര്‍ ടൗണില്‍നിന്ന് പ്രതിയെ പോലീസ് സംഘം പിടികൂടി.

Exit mobile version