കൊച്ചിയില്‍ മയക്കുമരുന്നുമായി പിടിയിലായ നടിക്ക് സെക്സ് റാക്കറ്റുമായി ബന്ധം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

ഇതിനായുള്ള തെളിവുകള്‍ പോലീസ് നടിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീമിനെയും പോലീസ് രൂപവത്കരിച്ചിട്ടുണ്ട്.

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പിടിയിലായ സിനിമ-സീരിയല്‍ നടി തിരുവനന്തപുരം പള്ളിത്തുറ സ്വദേശി അശ്വതി (22) ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. ഇതിനായുള്ള തെളിവുകള്‍ പോലീസ് നടിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നടിയുടെ ബംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീമിനെയും പോലീസ് രൂപവത്കരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയും കൊച്ചിയില്‍ താമസക്കാരിയുമായ അശ്വതി ബാബുവിനെയാണ് അതിമാരക ലഹരിമരുന്നായ എംഡിഎംഎയുമായി തൃക്കാക്കര പോലീസ് പിടികൂടിയത്. സിനിമ-സീരിയല്‍ രംഗത്ത് ചെറിയരീതിയില്‍ ചുവടറുപ്പിച്ച അശ്വതി ബാബു തൃക്കാക്കരയിലെ ഫ്ളാറ്റില്‍ അതീവരഹസ്യമായാണ് മയക്കുമരുന്ന് വില്‍പനയും പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നത്.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവര്‍ക്ക് ലഹരി വസ്തുക്കളും നല്‍കിയിരുന്നു. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമ സീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്‌സ് ഇടപാടിനെത്തിയ മുംബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

2016ല്‍ ദുബായില്‍ വെച്ച് ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ നടി പിടിയിലായിരുന്നു. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടുമുണ്ട്. നടിയുടെ സഹോദരനെ മുപ്പതോളം കഞ്ചാവ് ചെടികള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നട്ടു വളര്‍ത്തിയതിന് എക്‌സൈസ് സംഘം അടുത്തയിടെ പിടികൂടിയിരുന്നു.

Exit mobile version