കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തിന്‍ വന്‍ അഗ്നിബാധ; മേല്‍ക്കൂര കത്തിനശിച്ചു, 15 അടി ഉയരമുള്ള ചിതല്‍ പുറ്റ് പ്രതിഷ്ഠയ്ക്ക് കേടുപാടുകളില്ല

കുളച്ചല്‍: പ്രസിദ്ധമായ കുളച്ചല്‍ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. എന്നാല്‍ 15 അടി ഉയരമുള്ള ചിതല്‍ പുറ്റ് പ്രതിഷ്ഠയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പാര്‍വതീ ദേവീ സങ്കല്‍പ്പമാണ് ചിതല്‍ പുറ്റ്.

ശ്രീകോവിലിനുള്ളിലെ വിളക്കില്‍നിന്നോ കര്‍പൂരത്തില്‍നിന്നോ തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് മഹാമാരി വ്യാപനത്തിലും ലോക്ൗണിലും ഭക്തര്‍ എത്താതിരുന്നത് വലിയ അപകടം ഒഴിവായി. എന്നാല്‍, ക്ഷേത്രത്തിലെ പതിവ് പൂജകള്‍ നടന്നിരുന്നു. രാവിലെ ഏഴ് മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.

തടിയില്‍ നിര്‍മിച്ച മേല്‍ക്കൂരയിലേക്ക് തീ പടരുകയും മേല്‍ക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്‍പുതന്നെ എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം.

Exit mobile version