ഇന്നും കൂടി; 97 രൂപയ്ക്കടുത്ത് പെട്രോള്‍, 90 കടന്ന് ഡീസല്‍ വിലയും! മൗനത്തില്‍ കേന്ദ്രം

Fuel Price Hike | Bignewslive

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഇന്നും ഇന്ധനവില ഉയര്‍ന്നു. കൊവിഡ് മഹാമാരിയെ തുര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിലും മറ്റും ജനം നട്ടംതിരിയുമ്പോഴാണ് ഇടുതീ പോലെ ഇന്ധനവിലയിലും വര്‍ധനവുണ്ടായിരിക്കുന്നത്.

പെട്രോള്‍ വില ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 96.50 രൂപയായി. ഡീസല്‍ വില 91.74 രൂപയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 94.71 രൂപയും ഡീസലിന് 90.09 രൂപയുമാണ് വില. കോട്ടയത്തും പെട്രോള്‍ വില 95 കടന്നു.

പെട്രോള്‍ ലിറ്ററിന് 95.09 രൂപയും ഡീസലിന് 90.45 രൂപയുമാണ് കോട്ടയത്തെ വില. കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് കൂട്ടിയത്. മേയില്‍ മാത്രം 16 തവണ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. ര

ാജ്യത്ത് പെട്രോള്‍ വില 100 കടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ജമ്മു കാശ്മീര്‍ കൂടി ഇടം പിടിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട, ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവയാണ് നേരത്തെ വില 100 കടന്ന മറ്റു സംസ്ഥാനങ്ങള്‍. ഇന്ധനവില കുത്തനെ ഉരുന്ന സാഹചര്യത്തിലും ജനം നട്ടംതിരിയുന്ന വേളയിലും മൗനം വെടിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് വന്‍ തോതിലാണ് വിമര്‍ശനം ഉയരുന്നത്.

Exit mobile version