വയലാർ രാമവർമ്മയുടെ മകൾ സിന്ധു കോവിഡിന് കീഴടങ്ങി; കണ്ണീർ

sindhu

പാലക്കാട്: വയലാർ രാമവർമ്മയുടെ മകൾ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. വയലാറിന്റെ ഇളയമകളാണ് സിന്ധു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചാലക്കുടിയിൽ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേദമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറിയിരുന്നു.

പിന്നീട് ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം പാലക്കാട് നടത്തും.

Exit mobile version