സന്ദർശകർ ഉടനെ മടങ്ങണം; വിലക്ക് നിലവിൽ വന്നു; ഖോഡ പട്ടേൽ ഇന്ന് ദ്വീപിലേക്ക്; കോർ കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ കാണും

praful k patel and modi

കവരത്തി: ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ദ്വീപിലേക്ക് തിരിച്ചെത്തിയെക്കുമെന്ന് റിപ്പോർട്ട്. ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരിൽകണ്ട് പരാതി ബോധിപ്പിച്ചേക്കും.

വിവാദ പരിഷ്‌കാരങ്ങൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നാൽ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം, അഡ്മിനിസ്‌ട്രേററ്ററെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ കളക്ടർ അസ്‌കറലിക്കെതിരെ പ്രതിഷേധം നടത്തിയ സംഭവത്തിൽ കൂടുതൽ പേർ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായി.

അതേസമയം, ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക് നിലവിൽ വരും. നിലവിൽ സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്നാണ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സന്ദർശകർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.

Exit mobile version