മകന് വേണ്ടിയുള്ള ഇസ്മായിലിന്റെ കണ്ണീര്‍ അപേക്ഷ സര്‍ക്കാരിന്റെ ശ്രദ്ധയിലും; മുഹമ്മദ് ഷുഹൈബിന്റെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

Minister R Bindhu | Bignewslive

തിരുവനന്തപുരം: 10വയസുകാരന്‍ മകനു വേണ്ടിയുള്ള പിതാവ് ഇസ്മായിലിന്റെ കണ്ണീര്‍ അപേക്ഷ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സുമനസുകളോട് സഹായം തേടുകയായിരുന്നു ഇസ്മായില്‍ ഇപ്പോള്‍ ആ അപേക്ഷ സര്‍ക്കാരിന്റെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. ഉടനടി സഹായവും പ്രഖ്യാപിച്ചു.

ഡയബറ്റിക്ക് കീറ്റോ അസിഡോസിസ് അസുഖം ബാധിച്ച് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പുല്ലൂറ്റ് സ്വദേശി ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഷുഹൈബിന്റെ ചികിത്സ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ: ആര്‍.ബിന്ദു അറിയിച്ചു.

രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കുറഞ്ഞ് അസട്ടോണ്‍ അസറ്റിക് ആസിഡ്, ബീറ്റ ഹൈഡ്രോബ്യുറ്റാറിക് ആസിഡ് എന്നിവ ക്രമതീതമായി കൂടി അപകടാവസ്ഥയിലാണ് മുഹമ്മദ് ഷുഹൈബിന്റെ ആരോഗ്യാവസ്ഥ. ജന്മനാല്‍ പ്രെഡര്‍ വില്ലി സിന്‍ഡ്രോം എന്ന അപൂര്‍വ്വ അസുഖം ഈ കുട്ടിയെ അലട്ടുന്നുണ്ട്.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് മഞ്ഞന പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. ാസം 35000 രൂപ ചെലവ് വരുന്ന മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സ ബുദ്ധിമുട്ട് കാരണം തന്നെ കൊണ്ട് മുന്‍പോട്ട് പോകാനാകില്ലെന്ന് ഇസ്മായില്‍ പറഞ്ഞിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ വി കെയര്‍ പദ്ധയിലൂടെ മുഹമ്മദ് ഷുഹൈബിന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുന്നത്. കൊടുങ്ങല്ലൂര്‍ എം.എല്‍.എ അഡ്വ: വിആര്‍ സുനില്‍കുമാറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ: ആര്‍ബിന്ദു ഉത്തരവിറക്കിയത്.

Exit mobile version