‘ഒന്ന് സഹായിക്കോ’ പത്തു വയസുകാരന്‍ മകന്റെ ചികിത്സയ്ക്ക് സുമനസുകളോട് നെഞ്ചുപൊട്ടി പിതാവ് ഇസ്മായിലിന്റെ അപേക്ഷ

Muhammed Shuhaib | Bignewslive

കൊടുങ്ങല്ലൂര്‍ : ‘പടച്ച റബ്ബിനെ മുന്‍നിര്‍ത്തി എന്റെ പൊന്നുമോന്റെ ജീവന് വേണ്ടി ഞാന്‍ നിങ്ങളോട് നെഞ്ചു പൊട്ടി ചോദിക്കുന്നു. ഒന്ന് സഹായിക്കോ’ ഇത് 10 വയസുകാരന്‍ മകന്റെ ചികിത്സയ്ക്ക് വേണ്ടി പിതാവിന്റെ കണ്ണീര്‍ അപേക്ഷയാണ്. മുഹമ്മദ് ഷുഹൈബ് എന്ന 10വയസുകാരനാണ് മരണത്തോട് മല്ലടിച്ച് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഐസിയുവില്‍ കഴിയുന്നത്. ഷുഹൈബിന്റെ പിതാവ് ഇസ്മായില്‍ ആണ് കണ്ണീരോടെ സുമനസുകളുടെ സഹായം തേടുന്നത്.

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് മഞ്ഞന പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. ഷുഹൈബിനെ DIABETIC KETOACIDOSIS എന്ന അതീവ ഗുരുതര രോഗമാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞദിവസം കുട്ടിക്ക് അസുഖം മൂര്‍ച്ഛിച്ചതായും മഞ്ഞാലി മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗം അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് മാറ്റുകയായിരുന്നു.

രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കുറഞ്ഞ് അസട്ടോണ്‍ അസറ്റിക് ആസിഡ്, ബീറ്റ ഹൈഡ്രോബ്യുറ്റാറിക് ആസിഡ് എന്നിവ ക്രമതീതമായി കൂടി ഇപ്പോള്‍ ഷുഹൈബ് അപകടാവസ്ഥയിലാണ്. കുട്ടി ജന്മനാ PRADER WILLI CYNDROME എന്ന അപൂര്‍വ്വ രോഗത്തിന് അടിമയാണ്. മാസം 35000 രൂപ ചെലവ് വരുന്ന മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സ ബുദ്ധിമുട്ട് കാരണം തന്നെ കൊണ്ട് മുന്‍പോട്ട് പോകാനാകില്ലെന്ന് ഇസ്മായില്‍ പറയുന്നു.

ജീവിതത്തില്‍ ഇതുവരെ ആരുടേയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല, തനിക്കാരെയും സമ്പത്ത് കൊണ്ട് എപ്പോളും സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശരീരം കൊണ്ട് എന്നാലാവും വിധം മറ്റുള്ളവരെ ഞാന്‍ സഹായിച്ചിട്ടേ ഉള്ളൂവെന്ന് ഇസ്മായില്‍ പറയുന്നു. ഇപ്പോള്‍ എന്റെ മോന് വേണ്ടി നിങ്ങളുടെ മുന്നില്‍ ഞാന്‍ കൈനീട്ടുകയാണെന്നും ഇസ്മായില്‍ നിറകണ്ണുകളോടെ പറയുന്നു. അവനെ ഞങ്ങള്‍ക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണം. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവനെയും ഉള്‍പ്പെടുത്തണമെന്നും ഇസ്മായില്‍ ആവശ്യപ്പെടുന്നു.

ബാങ്ക് വിവരങ്ങള്‍;

NAME :ISMAIL A M
A/C 13880100069061
BANK: FEDERAL BANK
BRANCH:PULLOOT
IFSC:FDRL0002076
GOOGLE PAY: 7025464931
MOB:7025464931,9947799472

Exit mobile version