യാസ് ചുഴലിക്കാറ്റ്: തെക്കന്‍ കേരളത്തില്‍ പരക്കെ മഴ, ആറ് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിചു മെയ് 26 നു പുലര്‍ച്ചയോടെ പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

അതേസമയം കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. എന്നാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കന്‍ കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് പ്രവചനം.

Exit mobile version