കാലവര്‍ഷം 31 ന് എത്തിയേക്കും; 25 വരെ സംസ്ഥാനത്ത് പെരുമഴയ്ക്ക് സാധ്യത, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Rain alert | Bignewslive

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31-ന് കേരളത്തിലെത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഈ സമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇതാണ് യാസ് ചുഴലിക്കാറ്റായി മാറുന്നത്. ടൗട്ടേ ചുഴലിക്കാറ്റ് തീര്‍ത്ത നാശഷ്ടങ്ങളില്‍ നിന്ന് കരകയറും മുന്‍പേയാണ് യാസ് ചുഴലിക്കാറ്റിന്റെ വരവ്.

അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അഞ്ച് ദിവസത്തേയ്ക്ക് മഴയും കനക്കും. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24-നും 25-നും മഴ കൂടും. 24-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുള്ള എട്ടുജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.

Exit mobile version