തെറ്റുപറ്റി ക്ഷമിക്കണം, എനിക്കും കുടുംബമുണ്ട്! മാപ്പ് പറഞ്ഞ് മുങ്ങി അശ്വതിയുടെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവ്

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് താരം നല്‍കിയ മറുപടി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കമന്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് യുവാവ് ഇപ്പോള്‍. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തു. നഹാബ് നഹാബ്‌സ് എന്ന അക്കൗണ്ടില്‍ നിന്നാണ് അശ്ലീല കമന്റിട്ടത്.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതി കൊടുത്ത മറുപടിയ്ക്ക് പിന്നാലെ യുവാവിന്റെ ചിത്രങ്ങളും കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്വതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.

ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് അശ്വതി കൊടുത്ത മറുപടി: ”സൂപ്പര്‍ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്…

അശ്വതിയുടെ മറുപടിയ്ക്ക് സോഷ്യല്‍ ലോകം ഒന്നടങ്കം കൈയ്യടിച്ചിരുന്നു.

Exit mobile version