തെക്കുമുതൽ വടക്കുവരെ ബസിലും ട്രെയിനിലും യാത്ര ചെയ്ത് തന്നെയാണ് പൊതുപ്രവർത്തകനായത്; ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണം: വി മുരളീധരൻ

കൊച്ചി: സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളിക്കൊണ്ട് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രതികരണം. ബിജെപി നേതാക്കൾ ഹെലികോപ്റ്ററിൽ കറങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചതെന്നും എന്നാൽ ജനങ്ങൾ പാർട്ടിയെ കൈവിട്ടുമെന്നും പരാമർശിക്കുന്ന പ്രമുഖ പത്രത്തിലെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് വി മുരളീധരന്റെ പ്രതികരണം.

താൻ ഹെലികോപ്റ്ററിൽ സഞ്ചരിച്ചല്ല പ്രചാരണം നയിച്ചതെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനായി എത്തിച്ചേരാൻ വേണ്ടി 2 തവണ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കുന്നു. ഈ വാർത്ത തെറ്റാണെന്നും ലേഖകൻ തിരുത്തേണ്ടതുണ്ട് എന്നും പറയുന്ന കുറിപ്പിലാണ് കേരളത്തിൽ തെക്കുമുതൽ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായതെന്ന് മുരളീധരൻ വിശദീകരിക്കുന്നത്. ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്റെ ഏറ്റുപാടലാണ് വാർത്ത ലേഖകനും നടത്തുന്നതെങ്കിൽ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്:

ബിജെപി കണ്ടെത്തി : നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി ‘മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാർത്തയാണ്. ഇതിൽപ്പറയുന്ന ഒരു ഹെലികോപ്ടർ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ…ലേഖകൻ പറയുന്നത് ഞാൻ ആ മൂന്നാമത്തെ ഹെലികോപ്ടറിൽ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാൻ കോപ്റ്റർ ഉപയോഗിച്ചത്…
രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനും…. പ്രസംഗം പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്…
മുരളീധരൻ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററിൽ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്…..അതല്ല മറിച്ചാണെങ്കിൽ ഈ വാർത്ത തിരുത്താനും…… ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്….

കേരളത്തിൽ തെക്കുമുതൽ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാൻ പൊതുപ്രവർത്തകനായത്….
ഓടുപൊളിച്ച് ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്റെ ഏറ്റുപാടലാണ് നിങ്ങൾ നടത്തുന്നതെങ്കിൽ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂ????

'ബിജെപി കണ്ടെത്തി : നേതാക്കൾ ആകാശത്ത് കറങ്ങിയപ്പോൾ ബിജെപി വോട്ടുകൾ ഒലിച്ചുപോയി'
മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ…

Posted by V Muraleedharan on Sunday, May 9, 2021

Exit mobile version