മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് കോവിഡ് ബാധിച്ചു മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു. 42 വയസായിരുന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.

പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് കാലത്ത് റിപ്പോർട്ടിങിൽ സജീവ സാന്നിധ്യമായിരുന്നു വിപിൻ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് രണ്ടാഴ്ചയിലേറെയായി വിപിൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

2005ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവർത്തനത്തിന് തുടക്കം കുറിച്ച വിപിൻ ചന്ദ് 2012മുതൽ മാതൃഭൂമി ന്യൂസിലെ റിപ്പോർട്ടറായിരുന്നു. പറവൂർ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകൻ: മഹേശ്വർ.

Exit mobile version