‘റേപ്പ് ജോക്കില്‍’ മാപ്പുപറയണം: ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍

തൃശ്ശൂര്‍: കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍
റേപ്പ് ജോക്ക് പറഞ്ഞ ശ്രീജിത്ത് പണിക്കര്‍ അസന്ദിഗ്ദ്ധമായി മാപ്പുപറയണമെന്ന് അഡ്വ. രശ്മിത രാമചന്ദ്രന്‍.

മാപ്പ് പറയാതെ ഇനി ശ്രീജിത്തിനൊപ്പം ഒരു ചാനല്‍ ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന് രശ്മിത വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് രശ്മിത നിലപാട് അറിയിച്ചത്.

താന്‍ ഇക്കാര്യത്തെലടുത്ത ഇതേ തീരുമാനം തന്നെ സ്വീകരിക്കണമെന്ന് രശ്മിത പ്രമോദ് പുഴങ്കര, ലാല്‍ കുമാര്‍, ആര്‍ രാമകുമാര്‍, അഭിലാഷ് എംആര്‍ എന്നിവരുടെ പേര് എടുത്ത് പോസ്റ്റിലൂടെത്തന്നെ ആവശ്യപ്പെട്ടു.

I will not participate in any of the chanel debates in which Mr. Sreejith Panicker is a panelist, unless Mr. Panicker…

Posted by Resmitha Ramachandran on Saturday, 8 May 2021

എന്നാല്‍ ശ്രീജിത്ത് പണിക്കര്‍ മാപ്പ് പറഞ്ഞാലും ഇല്ലെങ്കിലും അയാളെ മാധ്യമചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കണമെന്നാണ് തന്റെ നിലപാടെന്ന് പ്രമോദ് പുഴങ്കര പോസ്റ്റിന് താഴെ പ്രതികരിച്ചു.

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പാനലിസ്റ്റായി പങ്കെടുക്കില്ലെന്ന് ഇടതുനിരീക്ഷകരായ റെജി ലൂക്കോസും ഡോ പ്രേം കുമാറും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

റെജി ലൂക്കോസ് പറഞ്ഞത്: ‘

”ഇത് ആ പെണ്‍കുട്ടിയ്ക്കു നേരെ പോലുമുള്ള അധമപ്രയോഗമാണ്. ബൈക്കിലാകുമ്പോള്‍ ബലാല്‍സംഘ സാധ്യത കുറവാണന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ആബ്ബുലന്‍സില്‍ മുന്‍പു ബലാല്‍സംഘം നടന്നിട്ടുണ്ടന്നും ഇതിന് ഉപോല്‍പലകമായി ഇദ്ദേഹ എഴുതിയിട്ടുണ്ട്. കേരളം കേട്ട ഏറ്റവും ക്രൂരവും അപമാനവും അധമവുമായ പയോഗമാണിത്. ഇടതുപക്ഷത്തുനിന്നും ഇനി ഒരാളും ഇദ്ദേഹത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നാണ് എന്റെ പക്ഷം. DYFI യുടെ കേരളം മൊത്തം കൂപ്പുകൈയ്യോടെ അഭിനന്ദിച്ച ഈ വനിത പ്രവര്‍ത്തകയുള്‍പ്പെടെയുള്ള രണ്ടു പേര്‍ക്കും ( രേഖ, അശ്വിന്‍ ) എതിരെ നടത്തിയ ഈ അധിക്ഷേപം എഴുതിയ ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഇനി ചാനല്‍ ചര്‍ച്ചയ്ക്കു ഞാനുണ്ടാവില്ല’- റെജി ലൂക്കോസ് കുറിച്ചു.

‘പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണ്‍കെ റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാന്‍ എന്നെക്കൊണ്ടാവില്ല. ശ്രീജിത്ത് പണിക്കര്‍ ഉള്ളൊരു പാനലിലും ഇനി ഞാനുണ്ടാവില്ല. ഇതില്‍ക്കൂടുതലൊന്നുമില്ല; ഇതില്‍ക്കുറവുമില്ല ”
ഡോ. പ്രേംകുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുന്നപ്രയില്‍ കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ശക്തമായ പ്രചാരണം നടക്കുകയാണ്.

കൊവിഡ് 19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ന്യായീകരണ ക്യാപ്‌സ്യൂള്‍ എന്ന പേരിലായിരുന്നു ശ്രീജിത്ത് പണിക്കരുടെ ്ധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ്.

Exit mobile version