‘ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ’ നടി മഞ്ജു വാര്യർക്കെതിരെ അധിക്ഷേപ കുറിപ്പുമായി ശ്രീജിത്ത് പണിക്കർ

Manju Warrier | Bignewslive

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കെതിരെ അധിക്ഷേപ കുറിപ്പുമായി വലതുനിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് പിൻവലിച്ചതിനു പിന്നാലെയാണ് അതിരുകടന്ന വിമർശനവുമായി ശ്രീജിത്ത് രംഗത്തെത്തിയത്.

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു, പൊടി മില്ല് ഇടാൻ തീരുമാനിച്ചു; ഓഫീസുകൾ കയറിയിറങ്ങി, ഒരാൾക്ക് 5000 രൂപ വീതം വെച്ച് 5 പേർക്ക്! മനംമടുത്ത് എല്ലാ പേപ്പറുകളും കീറിയെറിഞ്ഞ് മിനി

‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ,’ എന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.

മേപ്പടിയാൻ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപായി നടി മഞ്ജു വാര്യർ സിനിമയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ, സിനിമ ഇറങ്ങിയതിന് പിന്നാലെ മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനെ വിമർശിച്ചാണ് ശ്രീജിത്ത് രംഗത്ത് വന്നത്.

എന്നാൽ മഞ്ജുവിനെ അധിക്ഷേപിച്ചുള്ള പോസ്റ്റിൽ വൻ വിമർശനമാണ് ശ്രീജിത്തിനെതിരെ ഉയരുന്നത്. സംഘപരിവാർ ചിത്രത്തെയാണ് പ്രമോട്ട് ചെയ്തതെന്നറിഞ്ഞ് പിൻവലിക്കുന്നതിലും വലിയ നിലപാടില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം.

കഴിഞ്ഞ 14നാണ് മേപ്പടിയാൻ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.അഞ്ജു കുര്യൻ ആണ് മേപ്പടിയാനിലെ നായിക. ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്.

Exit mobile version