അനാവശ്യമായി പുറത്തിറങ്ങിയാല്‍ എഫ്‌ഐആര്‍, പിന്നാലെ ലൈസന്‍സ് റദ്ദാക്കും, ഒപ്പം വാഹനങ്ങളും പിടിച്ചെടുക്കും; കൊച്ചിയില്‍ കടുപ്പിച്ച് പോലീസ്

Police Checking | Bignewslive

കൊച്ചി: കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന കൊച്ചിയില്‍ ശക്തമായ നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേര്‍ക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിയന്ത്രണം അതിശക്തമാക്കുമെന്ന് പോലീസ് അറിയിക്കുന്നു.

ജില്ലാ അതിര്‍ത്തികള്‍ പോലീസ് ബാരിക്കേഡുകള്‍ വെച്ച് അടക്കുകയും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. നഗരത്തിനകത്തും പരിശോധനകള്‍ കൃത്യമായി നടത്തി വരികയാണ്. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാന്‍ കൊച്ചി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശം കൈമാറി.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Exit mobile version