മുന്‍ പട്ടാളക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു..! മരണകാരണം അമ്മയുടെ മരണത്തില്‍ മനംനൊന്ത്

തിരുവനന്തപുരം: വിതുരയില്‍ മുന്‍ പട്ടാളക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു. കോട്ടിയത്തറ തോട്ടരികത്ത് വീട്ടില്‍ ബിനുമോന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇദ്ദേഹത്തിന്റെ അമ്മയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബിനുമോന്റെ അമ്മ മരിച്ചിട്ട് ഇന്ന് ആറു ദിവസമേ ആയിട്ടുള്ളു.

ബിനുമോന്‍ വെടിയുതിര്‍ത്തത് ലൈസന്‍സുള്ള തോക്കില്‍ നിന്നാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version