”ഐഎഎസ് നേടാൻ ബുദ്ധിജീവിയാകണം എന്നില്ല”; മലപ്പുറത്തെ മലയോര ഗ്രാമത്തിൽ നിന്നും വന്ന ഒരു ഐഎഎസ് ഓഫീസറുടെ അനുഭവകഥ

sajad-ias1

മലപ്പുറത്ത് വികസനം അധികം കടന്നു ചെല്ലാത്ത ഒരു മലയോരഗ്രാമത്തിലെ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. പത്താം ക്ലാസിൽ മാർക്ക് കുറവായതിനാൽ ഡോക്ടറോ എഞ്ചിനീയറോ ആവാൻ സാധിക്കില്ല എന്നോർത്ത് സങ്കടപ്പെട്ടിരുന്ന മുഹമ്മദ് സജാദിന്റെ കഥ.

പഠിച്ച സ്‌കൂളിൽ പോലും സയൻസിന് അഡ്മിഷൻ കിട്ടാതെ പോയതും ഭാവിയെന്താവും എന്നോർത്ത് സങ്കടപ്പെട്ടിരുന്നതുമൊക്കെ ഇപ്പോളോർക്കുമ്പോൾ തമാശയാണ് സജാദിന്. കാരണം സജാദിന്ന് നോർത്ത് ത്രിപുരയിലെ അസിസ്റ്റന്റ് കലക്ടർ ആണ്. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 2019ൽ ഓൾ ഇന്ത്യ ലെവലിൽ 390 റാങ്കാണ് സജാദ് നേടിയിരുന്നത്.

തന്റെ കൊച്ച് ഗ്രാമത്തിൽ നിന്ന് ഇത് വരെ ആരും എത്തിച്ചേരാത്ത ഒരു സ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നതിന്റെ എല്ലാ സന്തോഷവുമുണ്ട് സജാദിന്റെ വാക്കുകളിൽ. മലപ്പുറത്ത് നവോദയ സ്‌കൂളിൽ നിന്ന് പത്താം ക്ലാസ് പാസ്സാകുമ്പോൾ 74ശതമാനമായിരുന്നു സജാദിന്റെ മാർക്ക്. ഈ മാർക്ക് വെച്ച് സയൻസിന് അഡ്മിഷൻ കിട്ടില്ല എന്നുറപ്പായതോടെ ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള ആഗ്രഹം സജാദ് ഉപേക്ഷിച്ചു. ഹ്യുമാനിറ്റീസ് എടുത്ത് സിവിൽ സർവീസിന് തയ്യാറെടുക്കാൻ അങ്ങനെയാണ് സജാദ് തീരുമാനിക്കുന്നത്. ഒരു ഐഎഎസ് ഓഫീസർക്ക് സമൂഹത്തിൽ എത്രത്തോളം മാറ്റം കൊണ്ടുവരാൻ സാധിക്കും എന്ന തിരിച്ചറിവായിരുന്നു സിവിൽ സർവീസിലെത്താനുള്ള സജാദിന്റെ പ്രേരണ. കോഴിക്കോട് കലക്ടറായിരുന്ന പി ബി സലീം ആ തിരിച്ചറിവിന് ഏറെ സഹായകമായി.

കോഴിക്കോട് ഫാറൂഖ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ സജാദ് നേരിട്ട് കണ്ടിട്ടുള്ളതാണ് ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും അവരുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനവും. അദ്ദേഹത്തോടുള്ള ആരാധനയിൽ തുടങ്ങിയതാണ് സിവിൽ സർവീസിലേക്കുള്ള സജാദിന്റെ യാത്ര. ഡിഗ്രിക്ക് ശേഷം ഡൽഹി ജാമിയ മിലിയയിൽ നിന്ന് പിജിയും സജാദ് പൂർത്തിയാക്കി.

സിവിൽ സർവീസ് പഠനം ഒരു പ്രതിസന്ധിയിലായിരുന്ന സമയത്താണ് തിരുവനന്തപുരത്ത് ഐലേൺ അക്കാദമിയിൽ ചേരാൻ സജാദ് തീരുമാനിക്കുന്നത്. തന്റെ വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായാണ് ഐലേണിലെ പരീശീലനത്തെ സജാദ് കാണുന്നത്. കാരണം തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് സജാദ് സർവീസിലെത്തുന്നത്.

ആദ്യത്തെ അറ്റംപ്റ്റിൽ പ്രലിമിനറി പാസ്സായെങ്കിലും മെയിൻസിൽ പരാജയപ്പെട്ടു. രണ്ടാമത്തെ അറ്റംപ്റ്റിൽ ഇന്റർവ്യൂ വരെയെത്തിയെങ്കിലും വിജയിക്കാനായില്ല. പിന്നീട് രണ്ട് തവണ ജോലി ചെയ്തുകൊണ്ട് യുപിഎസ്‌സി അറ്റംപ്റ്റ് ചെയ്‌തെങ്കിലും പ്രലിമിനറി പോലും പാസ്സാകാനായില്ല. നാല് തവണ പരാജയപ്പെട്ടതും ചിട്ടയായ പരീശീലനത്തിന്റെ കുറവിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സജാദ് ഐലേണിലെത്തുന്നത്. മലയാളമായിരുന്നു സജാദിന്റെ ഓപ്ഷനൽ. അക്കാദമിയിലെ മെന്റർഷിപ്പും മോക്ക് ഇന്റർവ്യൂ, ടെസ്റ്റ് സീരീസ് പോലെയുള്ള പ്രാക്ടീസ് സെഷനുകളും തനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സജാദ്.

”പരീക്ഷകളിൽ പരാജയപ്പെട്ടത് ഒരിക്കലും അറിവില്ലായ്മ കൊണ്ടല്ല എന്ന ഉത്തമബോധ്യം എനിക്കെപ്പോഴുമുണ്ടായിരുന്നു. പരിശീലനക്കുറവാണ് മിക്കപ്പോഴും യുപിഎസ്‌സി പരീക്ഷകളിൽ വില്ലനാവുന്നത്. എന്റെ മുന്നിലും അത് തന്നെയായിരുന്നു പ്രശ്‌നം. ഐലേണിന്റെ പ്രാക്ടീസ് സെഷനുകളാണ് ശരിക്കും എന്നെ വിജയത്തിലെത്തിച്ചത്. സമഗ്രമായ പഠനമാണ് സിവിൽ സർവീസ് പരീക്ഷകളുടെ ആധാരം. ഇക്കാര്യം എനിക്ക് ബോധ്യപ്പെടുത്തിത്തന്നത് ഐലേണിലെ മെന്റേഴ്‌സാണ്.’- സജാദ് പറയുന്നു.

”പത്താം ക്ലാസിൽ എനിക്ക് 74 ശതമാനം മാർക്കാണുണ്ടായിരുന്നത്. മിക്ക കുട്ടികളും പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞാൽ് ഭാവി നശിച്ചു എന്ന മനോഭാവത്തിൽ മുന്നോട്ട് പോവാറുണ്ട്. അവരോട് പറയാൻ എന്റെ കയ്യിൽ എന്റെ കഥ മാത്രമേയുള്ളു. സ്ഥിരപരിശ്രമവും ലക്ഷ്യബോധവുമുണ്ടെങ്കിൽ അസാധ്യമായതൊന്നുമില്ല എന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്’- സജാദ് കൂട്ടിച്ചേർത്തു.

* ബിഗ്‌ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്.

*സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്‌കോളർഷിപ്പ്/ ഓൺലൈൻ ക്‌ളാസ്സുകൾ/ ക്‌ളാസ് റൂം ബാച്ചുകൾ/ ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

📞 8089166792

Exit mobile version