ഏകമനസ്സോടുകൂടി വനിതാ മതില്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തും, തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കും…. സംഘടനാ തീരുമാനം ലംഘിച്ചാല്‍ ആരായാലും എസ്എന്‍ഡിപിക്ക് പുറത്ത്: വെള്ളാപ്പള്ളി നടേശന്‍

തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും വെള്ളാപ്പള്ളി പറഞ്ഞു

കൊല്ലം: ഏകമനസ്സോടുകൂടി വനിതാ മതില്‍ വിജയിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കുമെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാ തീരുമാനം ലംഘിച്ചാല്‍ ആരായാലും എസ്എന്‍ഡിപിക്ക് പുറത്തെന്നും അദ്ദേഹം പറഞ്ഞു

തന്നെ വിമര്‍ശിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അക്രമങ്ങളും ആക്ഷേപങ്ങളും കൊണ്ട് തന്റെ അഭിപ്രായം മാറില്ലയെന്നും മുനീറിന്റേതാണ് വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version