‘പോലീസുകാരുടെ മക്കളെ വണ്ടി കയറ്റിക്കൊല്ലണം’: ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്ത കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ കേസ്, ലൈക്കടിച്ചവര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം: പോലീസുകാര്‍ക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.

ഫേസ്ബുക്ക് കമന്റിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr.229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്.

പോലീസുകാരുടെ മക്കള്‍ പുറത്തിറങ്ങുമ്പോള്‍ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമന്റ്. ഈ കമന്റിന് ലൈക്കടിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢

സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം …

Posted by Kerala Police on Sunday, 25 April 2021

Exit mobile version