തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ട് പിടുത്തം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മലയിന്‍കീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹാരിഷിനും, നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി സ്‌ളിപ്പ് വിതരണം ചെയ്തതിനാണ് എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കം വാര്‍ത്തയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനാണ് സീനിയര്‍ സി.പി.ഒ അജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version