ട്രാഫിക് നിയമം തെറ്റിച്ചതിന് അല്ലു അര്‍ജുന് പിഴ

ഹൈദരാബാദ് : ട്രാഫിക് നിയമം തെറ്റിച്ചതിന് നടന്‍ അല്ലു അര്‍ജുന് ഹൈദരാബാദ് പോലീസ് പിഴയിട്ടു. താരത്തിന്റെ വാഹനമായ റേഞ്ച് റോവര്‍ എസ്യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. 700 രൂപയാണ് നടനില്‍ നിന്നും ഈടാക്കിയത്.

വാഹനങ്ങളില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നത് 2012ലാണ് സുപ്രീം കോടതി വിലക്കിയത്. ഹൈദരാബാദിലെ തിരക്കേറിയ ഒരു പ്രദേശത്ത് വച്ച് താരത്തിന്റെ വാഹനം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും വാഹനം നിര്‍ത്തിച്ച് ഉടന്‍ തന്നെ പിഴയിടുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യമെങ്ങും തരംഗം സൃഷ്ടിച്ച ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ടാം ഭാഗവും ആദ്യ ഭാഗത്തിന്റെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Exit mobile version