ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനം: അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി; സ്വകാര്യ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് ഓഫീസില്‍ പോകാം

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് അറിയിച്ചിരുന്നു.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാവരും വീടുകളില്‍ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഡിഐജി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂവെന്നും ഓട്ടോ ടാക്സി സര്‍വീസുകളും അത്യാവശ്യത്തിന് മാത്രമേ പാടുള്ളൂവെന്നും ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് ഓഫീസില്‍ പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്നും സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു.
അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിക്കണമെന്നും അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു

ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസുള്ളു. വേനല്‍ക്കാല ക്യാമ്പുകള്‍ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.മില്ല. സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ അനുവദിക്കു.

സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍ മതിയെന്നും സ്വകാര്യമേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ കോവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്‌കരിച്ചു. ഹൈറിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം 14 ദിവസമായി വര്‍ദ്ധിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലാക്കും.

എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Exit mobile version